തിരുവനന്തപുരം: ഇന്ത്യൻ ഗ്രാൻപ്രീ അത്ലറ്റിക്സിൽ മലയാളി താരങ്ങളായ ജിൻസൻ ജോൺസൻ, നയന ജെയിംസ് എന്നിവർക്ക് സ്വർണം. 1,500 മീറ്ററിലാണ് ജിൻസൻ ജോൺസന് സ്വര്‍ണം നേടിയത്. മൂന്ന് മിനിറ്റും 44.52 സെക്കൻഡിലുമാണ് ജിൻസൻ ഫിനിഷ് ചെയ്തത്.
ട്രിപ്പിൾ ജംപിലാണ് നയന സ്വർണം സ്വന്തമാക്കിയത്. 13.22 മീറ്റര്‍ താണ്ടിയാണ് നയന സ്വര്‍ണമണിഞ്ഞത്.
ട്രിപ്പിള്‍ ജംപില്‍ വെള്ളിയും കേരളത്തിന് തന്നെയാണ്. ഗായത്രി ശിവകുമാറിനാണ് വെള്ളി. 13.19 മീറ്റര്‍ താണ്ടിയാണ് ഗായത്രി വെള്ളി നേടിയത്.