ആലപ്പുഴ: ഇൻസ്റ്റഗ്രാം വഴി മയക്കുമരുന്ന് ഉപയോഗം നടത്തി റീൽസിട്ട് മറ്റുള്ളവരെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച യുവാവ് പോലീസ് പിടിയിലായി.
ചേർത്തല സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്ന യുവാവാണ് പിടിയിലായത്. ഉണ്ണിക്കുട്ടന്റെ ലോകം എന്ന പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും കഞ്ചാവ് ഉപയോഗിച്ച് റീൽസുകൾ ചെയ്യുകയുമായിരുന്നു.
കഞ്ചാവ് , ഹാഷിഷ് ഓയിൽ എന്നിവയുടെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ചുരുങ്ങിയ നാൾകൊണ്ട് ഇരുപതിനായിരത്തിലധികം പേർ ഫോളോവേഴ്സായി യുവാവിന് ഉണ്ടായിരുന്നു.