കാഞ്ഞാണി: കായലിൽ കൂട്ടുകാരോടൊപ്പം കക്ക വാരാൻ ഇറങ്ങിയ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം.
അന്തിക്കാട് ചിറ്റൂർ ബബീഷ് മകൻ ആദേവ് (12) ആണ് മരിച്ചത്. പാലാഴിയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ആദേവ്.
കൂട്ടുകാരുമൊത്ത് കക്ക വാരുന്നതിനിടെ ഫിക്സ് വന്നു മരണപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടി വർഷങ്ങളായി ഫിക്സിന് ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം.
കണ്ടശാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു, മാതാവ് ശ്യാമ. സഹോദരങ്ങൾ അതിഥി, ആദിലക്ഷ്മി.