പുല്ലൂർ: പുരയിടത്തിൽ പണിയെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു.
ഊരകം തെറ്റയിൽ പരേതനായ റാഫേൽ മകൻ സജി (39) ആണ് മരിച്ചത്. സ്വന്തം പുരയിടത്തിൽ പണിയെടുക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണ് മരിച്ചത്.
ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.