സിപിഎമ്മിലെ വനിതാ നേതാക്കളെ മുഴുവന്‍ നിന്ദ്യമായ പരാമര്‍ശങ്ങളാല്‍ അവഹേളിച്ച ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് വിടി ബല്‍റാം.
സിപിഎമ്മില്‍ ധാരാളം സ്ത്രീകളുണ്ട്, ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരും അനുഭാവികളും വോട്ട് ചെയ്യുന്നവരുമൊക്കെയായി. ആ ജനവിഭാഗത്തെ മുഴുവനായി അടച്ചാക്ഷേപിക്കുകയും മാനഹാനി വരുത്തുകയുമാണ് ഈ പരാമര്‍ശത്തിലൂടെ ബിജെപി നേതാവ് കെ.സുരേന്ദ്രന് ചെയ്യുന്നത്. എന്നിട്ടും ഇതുവരെ സിപിഎമ്മുകാരുടെ ഭാഗത്തുനിന്ന് ഇതിനെതിരെ ഏതെങ്കിലും പ്രതികരണം തിരിച്ച് ഉണ്ടായതായി കാണുന്നില്ല.
സുരേന്ദ്രന്റെ ഹീനമായ അധിക്ഷേപത്തിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി പോലെ രാജ്യത്തിന്റെ ഏതെങ്കിലും മൂലയിലുള്ള ഒരു കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ അധിക്ഷേപിക്കപ്പെട്ട വനിതാ സഖാക്കളോ അവരുടെ സഹസഖാക്കളോ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു.