രാഷ്ട്രീയം, നാടിന്റെ അഭിമാനവും രാജ്യത്തിന്റെ ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കണം. ബി.ജെ.പി – കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ മുതലെടുപ്പ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നതാണ്.
രാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നുള്ളത് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. രാഷ്ട്രീയ വിമര്‍ശനങ്ങളെ അധികാരം ഉപയോഗിച്ചു ഭയപ്പെടുത്താന്‍ ശ്രമിച്ച് അടിച്ചമര്‍ത്തി നിയന്ത്രണ പരിധിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപന രീതിയെ ജനാധിപത്യ വിശ്വാസികള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിന്ന് ചെറുത്ത് തോല്‍പ്പിക്കണം.