തൃപ്പൂണ്ണിത്തുറയില്‍ വാഹന പരിശോധനക്കിടെ പോലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന് വേലില്‍ മനോഹരന് മരണപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം.
ഒരു കാരണവും ഇല്ലാതെയാണ് ഒരു പാവപ്പെട്ടവനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയാത്ത ക്രൂരതയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് പൗരാവകാശങ്ങളുടെ ലംഘനമാണ് , അപരിഷ്കൃതമായ നടപടിയാണ്. സംഭവത്തെ തുടര്‍ന്ന് ഹില്‍ പാലസ് എസ്.ഐ സസ്പെന്റ് ചെയ്തുവെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഒരു എസ് ഐ യെ മാത്രം സസ്പെന്റ് ചെയ്തതു കൊണ്ട് കാര്യമില്ല, കുറ്റക്കാരായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്യണം.
കുത്തഴിഞ്ഞ പോലീസ് സംവിധാനം നാഥനില്ലാത്ത അവസ്ഥയില്‍ അഴിഞ്ഞാടുന്നതിന്റെ അവസാന ഉദാഹരമാണ് സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള പോലീസ് നടപടി അപലപനീയമാണ്. ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ് പോലീസ് മര്‍ദ്ദനത്തില്‍ ഇല്ലാതായത്.
ഒരു ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കുറ്റവാളിക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം കുടുംബത്തിനു നീതി ഉറപ്പാക്കണം…