കൊച്ചി: ഹിൽ പാലസ് പോലീസിന്റെ കസ്റ്റഡിയിലിരിക്കേ കുഴഞ്ഞ് വീണ് മരിച്ച മനോഹരന്റെ ദൃശ്യങ്ങൾ പുറത്ത്.
ഇരുമ്പനം സ്വദേശി മനോഹരൻ (53) കുഴഞ്ഞ് വീഴുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയത്.
സ്റ്റേഷനിലുണ്ടായിരുന്ന യുവാവ് ഉടൻ തന്നെ സിപിആർ നൽകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
തുടർന്ന് പോലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വാഹന പരിശോധനക്കിടെ കൈകാണിച്ചിട്ട് നിർത്തിയില്ലെന്ന് പറഞ്ഞാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
മനോഹരന്റെ മുഖത്തടിച്ച എസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു.