ആസ്റ്റര്‍ ഫാര്‍മസിയുടെ 254 ആമത് സ്റ്റോര്‍ ഇനി കടപ്പാക്കടയില്‍

കൊല്ലം :  ഇന്ത്യയില്‍ ഉടനീളം ഫാര്‍മസി ശൃംഖല ഉള്ള, ആസ്റ്റര്‍ ഫാര്‍മസിയുടെ  254ആമത് സ്റ്റോര്‍ മാര്‍ച്ച് 24ആം തീയതി ഉച്ചക്ക് 12 മണിക്ക് ,ആസ്റ്റര്‍ കേരള ഹെഡ് ഹാഷിം ഹബീബുള്ള,INTUC ജില്ലാ സെക്രെട്ടറി കുരീപ്പുഴ യഹിയ, ആസ്റ്റര്‍ ലാബ് ഫ്രാഞ്ചൈസി ഓണര്‍ ഷാബിന്‍,ഡോക്ടര്‍ കൃഷ്ണദാസ്,  എന്നിവരുടെ സാന്നിധ്യത്തില്‍ ബാഹുമാനപ്പെട്ട MLA ശ്രി. എം.നൗഷാദ് കടപ്പാക്കട പ്രതിഭ ജംഗ്ഷനില്‍ ഉത്ഘാടനം നിര്‍വഹിച്ചു.

ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ ചടങ്ങിനു ആശംസകള്‍ അര്‍പ്പിച്ചു. കൂടാതെ വരും നാളുകളില്‍ ആസ്റ്റര്‍ ഗ്രൂപ്പിന്റെ മറ്റു സേവനങ്ങള്‍ ആയ ആസ്റ്റര്‍ ലാബ്, ആസ്റ്റര്‍ ക്ലിനിക് ആസ്റ്റര്‍ ഫര്‍മസി എന്നിവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് ആസ്റ്റര്‍ ഗ്രൂപ്പിന്റെ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ആരോഗ്യ രംഗത്ത് 36 വര്‍ഷത്തിന്റെ സേവന പാരമ്പര്യം ഉള്ള ആസ്റ്റര്‍ ഗ്രൂപ്പ്, ഇന്ത്യയിലെ തങ്ങളുടെ 254ആമത് ഫാര്‍മസി കൊല്ലം ജില്ലയ്ക്ക് സമര്‍പ്പിക്കുമ്പോള്‍ തങ്ങളുടെ ഏറ്റവും മികച്ച സേവനവും, ഗുണമേന്മ ഉള്ള ഉല്‍പന്നങ്ങളും കൊല്ലം നിവാസികള്‍ക്കായി നല്‍കും എന്ന് ചടങ്ങില്‍ സംസാരിച്ച ആസ്റ്റര്‍ ഫാര്‍മസി കേരള ഹെഡ് ഹാഷിം ഹബീബുള്ള ഉറപ്പ് നല്‍കി. എല്ലാ വിധ ഇംഗ്ലീഷ് മരുന്നുകളും ലോകോത്തര നിലവാരം ഉള്ള ആരോഗ്യ ഉല്‍പന്നങ്ങളുടെ ഫ്രീ ഹോം ഡെലിവറി സേവനവും കടപ്പാക്കട പ്രതിഭ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഫാര്‍മസിയില്‍ ലഭ്യമാണ്.