പ്രിയപ്പെട്ട നടൻ ഇന്നസെന്റ് വിടവാങ്ങിയത് മലയാളക്കരയെ തന്നെ ഞെട്ടിച്ചിരിയ്ക്കുകയാണ്.
എല്ലാ സഹപ്രവർത്തകരും അദ്ദേഹത്തെ അവസാനമായൊന്ന് കാണുവാൻ ഓടിയെത്തിയിരുന്നു. ഇപ്പോൾ നടൻ മുകേഷാണ് അദ്ദേഹത്തിന്റെ ഓർമ്മകൾ കുറിച്ചിരിക്കുന്നത്.
വിട. സിനിമയിലെപ്പോലെ ജീവിതത്തിലും നർമ്മം കാത്തുസൂക്ഷിച്ചിരുന്നുവെങ്കിലും… ഗൗരവമേറിയ പ്രതിസന്ധികളിൽ ചേട്ടൻ ഒരു വലിയ സ്വാന്തനമായിരുന്നു.
പതിറ്റാണ്ടുകളുടെ ഊഷ്മള ബന്ധം.. സുഖമില്ലാതെ ഇരുന്നിട്ട് കൂടി രണ്ടാമതും എനിക്കുവേണ്ടി കൊല്ലത്ത് പ്രചാരണത്തിന് എത്തിയിരുന്നു… നിലപാടുകളിൽ മായം ചേർക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജേഷ്ട്ട സഹോദരന്,അന്ത്യാഭിവാദ്യങ്ങൾ എന്നാണ് മുകേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.