കൊച്ചി: ചലച്ചിത്രതാരം ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം. നിലമെച്ചപ്പെടുമെന്ന പ്രതീക്ഷയില്ലെന്നും സ്ഥിതി മോശമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആശുപത്രിയില്‍ ചേർന്ന മെഡിക്കല്‍ബോർഡ് യോഗം അവസാനിച്ചു. മന്ത്രി സജി ചെറിയാന് പുറമെ, മന്ത്രി പി രാജീവ്, മന്ത്രി ആർ ബിന്ദു എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഇസിഎംഒ സഹായത്തിലാണ് ഇന്നസെൻറ് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ മാർച്ച് മൂന്നിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടർച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.