അമ്പലപ്പുഴ: മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ ജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകണമെന്ന് മന്ത്രി സജി ചെറിയാൻ. അവനവന്റെ വീടുകളിലെ മാലിന്യം ചെറിയ ചെലവിൽ സംസ്കരിക്കാനുള്ള സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹരിതകർമ്മസേന ഇക്കാര്യത്തിൽ വലിയ സേവനമാണ് നടത്തുന്നത്. മാലിന്യം ജലസ്രോതസുകളിൽ നിക്ഷേപിക്കുന്ന സംസ്കാരം അവസാനിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.