നരേന്ദ്ര മോദിയും ബിജെപിയും ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയാണ് അവരുടെ ശത്രു രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മാത്രമാണെന്ന്. പത്തു മോദിമാരെ നേരിടാനുള്ള കരുത്ത് രാഹുല്‍ ഗാന്ധിക്കുണ്ട്. രാജ്യത്തിന് വേണ്ടി ജീവന് കൊടുത്ത രക്തസാക്ഷികളുടെ പാരമ്പര്യം പേറുന്ന അദ്ദേഹത്തെയാണ് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ നിശ്ശബ്ദനാക്കാന്‍ നോക്കുന്നത്.
ഭാരത് ജോഡോ യാത്രയുടെ വലിയ വിജയം മോഡിയെ പരിഭ്രാന്തനാക്കിയതിന്റെ തെളിവാണ് ഇപ്പോഴത്തെ ഈ നടപടികള്‍. തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ചോദ്യങ്ങളെ ഭയക്കുകയാണ് മോദിയും ബിജെപിയും. ഏകാധിപത്യവും സര്‍വ്വാധിപത്യവും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന മോഡിയും ആര് എസ് എസും ഈ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയാണ് കശാപ്പ് ചെയ്യുന്നത്.
‘എത്ര വര്‍ഷം തടവില്‍ കഴിയേണ്ടി വന്നാലും എത്ര തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ സാധിക്കാത്ത വിധത്തില്‍ അയോഗ്യത കല്പിച്ചാലും നിങ്ങള്‍ക്ക് എന്നെ ഭയപ്പെടുത്താന്‍ സാധിക്കില്ല ഞാന്‍ ഇനിയും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കും ‘ എന്ന് രാഹുല്‍ജി തന്റെ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി കഴിഞ്ഞു.