വിചാരധാരയുടെ ആശയങ്ങളും പേറി അവര്‍ നിശബ്ദമായി ഒരു അവസരത്തിന് വേണ്ടി കാത്തിരുന്നു. അവസരം കിട്ടിയ സ്ഥലങ്ങളിലെല്ലാം അവര്‍ ന്യൂനപക്ഷങ്ങളെയും ദളിതരേയും കമ്മ്യൂണിസ്റ്റുകാരേയും വേട്ടയാടി.
ബാബ്റി പള്ളിയുടെ മിനാരങ്ങള്‍ തകര്‍ക്കുമ്പോള്‍,അതിന് കൂട്ടുനിന്ന അന്നത്തെ കേന്ദ്ര ഭരണം കൈയ്യാളിയിരുന്നവര്‍ ഇന്ന് വിതച്ചത് കൊയ്യുന്നു എന്നേയുള്ളൂ.
സംഘപരിവാര്‍ നമ്മുടെ ഓരോരുത്തവരുടെയും പടിവാതില്‍ക്കലില്‍ എത്തി കഴിഞ്ഞു.
മതേതര ഇന്ത്യ ചിലപ്പോള്‍ നാളെ ഓര്‍മ്മയായേക്കാം.മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ കൂടി മാത്രമേ നമ്മുക്കിനി നമ്മുടെ രാജ്യത്തെ തിരികെ പിടിക്കാനാകൂ. കോണ്‍ഗ്രസ് എന്ന് തീവ്രഹിന്ദുത്വ നയം വെടിഞ്ഞ് മതേതരത്വത്തെ വീണ്ടും ഉള്‍ക്കൊള്ളുന്നുവോ,അന്നേ അവര്‍ക്കിനി പ്രസക്തിയുള്ളൂ.