രാഹുല്‍ ഗാന്ധി വിഷയത്തിലെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ സംഘപരിവാറിനെതിരെ രാജ്യത്താകെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധമുയരുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്.
സഖാക്കള്‍ സീതാറാം യെച്ചൂരി, പിണറായി വിജയന് ഉള്‍പ്പെടെ ഇടതുപക്ഷമാകെ സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നു.
എന്നിട്ടും, പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചില കോണ്‍ഗ്രസ് നേതാക്കളും കേന്ദ്ര സര്‍ക്കാരിനും സംഘപരിവാറിനുമെതിരെ ഉരുത്തിരിയേണ്ട പ്രതിഷേധത്തെ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വഴിതിരിച്ചുവിടാനുള്ള കഠിന ശ്രമത്തിലാണ്.
ഒന്നിച്ചു നിന്ന് ജനാധിപത്യ സംരക്ഷണത്തിനായി പോരാടുന്നതിനുപകരം ഈ വിഷയത്തിലെ യോജിപ്പില്‍ വിള്ളല്‍ വീഴ്ത്താനുള്ള നീക്കം സഹായിക്കുന്നത് കറുത്ത ശക്തികളെയല്ല സംഘപരിവാറിനെയാണ് എന്നറിയാത്തവരല്ല പ്രതിപക്ഷ നേതാവും കൂട്ടാളികളും.