ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വമ്പിച്ച മാറ്റങ്ങള്‍ക്കാണ് തുടക്കമായത്. രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം അതിശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ട സമയമാണ്. മോദിയും അമിത്ഷായും സംഘ പരിവാര്‍ നേതൃത്വത്തില്‍ ഭാരതത്തില്‍ ജനാധിപത്യത്തെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയാണ്.
ശ്വസിക്കുന്ന വായു ഒഴിച്ച് ബാക്കിയെല്ലാം അദാനിക്ക് മോദി തീറെഴുതി. ഇതിനെ ചോദ്യം ചെയ്യാതിരിക്കാനാകുമോ? നമ്മെ ഭരിക്കുന്നവര്‍ക്ക് വിമര്‍ശനങ്ങളെയും മുഖത്തുനോക്കി ചോദ്യം ചോദിക്കുന്നവരെയും ഭയമാണ്. അതുകൊണ്ടാണ് മോദി- അദാനി അവിശുദ്ധകൂട്ടുകെട്ടിനെ സംബന്ധിച്ച് 35 മിനിറ്റോളം രാഹുല്‍ ഗാന്ധി പാര്‍ലിമെന്റില്‍ പ്രസംഗിച്ചത് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്ത്.
എന്നാല്‍ അവര്‍ ഒന്നോര്‍ക്കണം, ജന മനസ്സിലും രാഷ്ട്രീയ മണ്ഡലത്തിലും ആ ചോദ്യങ്ങള്‍ ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ജനാധിപത്യത്തിന്റെ ശക്തിയാണ് പ്രതിപക്ഷം. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് മുന്നോട്ട് പോകുമ്പോഴാണ് രാജ്യത്ത് ജനാധിപത്യം പുലരുന്നത്.