ന്യൂഡൽഹി: ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. ഇന്ത്യയുടെ സവിറ്റി ബുറയാണ് ലോക ചാമ്പ്യനായത്.
81 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യൻ താരത്തിന്റെ സ്വർണം നേട്ടം. ഫൈനലിൽ ചൈനീസ് താരം വാങ് ലിനയെയാണ് സവിറ്റി ബുറ തോൽപിച്ചത്.
48 കിലോഗ്രാം വിഭാഗത്തിൽ നീതു ഗൻഘാസും സ്വർണം നേടി. കസാക്കിസ്താൻ താരവും രണ്ട് തവണt ഏഷ്യൻ വെങ്കല മെഡൽ ജേതാവുമായ ലുത്സൈഖാൻ അൽതാൻസൈറ്റ്സഗിനെയാണ് തോൽപിച്ചത്