ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബിജെപി എംപി രവിശങ്കര്‍ പ്രസാദ്. രാഹുല്‍ മോദി സമുദായത്തെ അപമാനിച്ചു. കോടതി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോടതി പരിഗണിച്ചത് തെരഞ്ഞെടുപ്പ് പ്രസംഗം മാത്രമാണെന്നും അയോഗ്യത അദാനിയെ ചൊല്ലിയെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയ്ക്കെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തിനു തൊട്ടു പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, അയോഗ്യതയോ, ആരോപണങ്ങളോ തനിക്ക് പ്രശ്നമല്ലെന്നും ജയിലിലടച്ചാലും ഭയമില്ലെന്നും മാപ്പ് പറയാന്‍ ഞാന്‍ സവാര്ക്കറല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇതുകൊണ്ടൊന്നും ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിര്‍ത്തില്ല. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.