ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മതിലകം സുനാമി കോളനി സ്വദേശി കുഞ്ഞുമാക്കന്‍പുരക്കല്‍ സനാഥന്‍ എന്ന സതീഷിനെയാണ് (40) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി ജഡ്ജി കെ.പി. പ്രദീപ് ശിക്ഷിച്ചത്.