മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ശശി തരൂർ.
തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ശശി തരൂർ രേഖപ്പെടുത്തിയത്. ലോകം മുഴുവൻ രാഹുൽ ഗാന്ധിയുടെ വാർത്ത ശ്രദ്ധിക്കുന്നുണ്ടെന്നും അത് പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ശബ്ദം ഇല്ലാതാക്കാൻ അവർ ശ്രമിച്ചതോടെ ലോകം മുഴുവൻ ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. അയോഗ്യനാക്കിക്കൊണ്ടുള്ള നടപടിയുടെ വേഗത ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.