ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ രണ്ട് ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും രണ്ട് ചൈനീസ് ഗ്രനേഡുകളും കണ്ടെടുത്തിട്ടുണ്ട്.
ബന്ദിപ്പോരയില്‍ ഇന്ത്യന്‍ സൈന്യവും സിആര്‍പിഎഫും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. അതേസമയം, പ്രതികള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ബന്ദിപ്പോര പോലീസ് വ്യക്തമാക്കി.