പ്രധാനമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പാര്‍ലമെന്റ് അംഗം ശ്രീ. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നതിനായുള്ള തിടുക്കപ്പെട്ടുള്ള ശ്രമമാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും നടത്തുന്നത്. അപ്പീല്‍ പോകാന്‍ പോലുമുള്ള സമയം നല്‍കാതെയാണ് കീഴ്‌ക്കോടതി വിധി വന്ന് 24 മണിക്കൂറിനകം ഇത്തരമൊരു ഉത്തരവ് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റേതായി വന്നിരിക്കുന്നത്.
എത്ര മുതിര്‍ന്ന നേതാവായാലും തങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ എന്തുമാകാം എന്ന ഹുങ്ക് ബിജെപിക്കുണ്ടായത് ഇത്രയും കാലത്തെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തലോടിപ്രതിഷേധിച്ച കോണ്‍ഗ്രസിന്റെ മൃദുസമീപനം കൊണ്ടുകൂടിയാണ്. ഈ നിലപാടുകളോടുള്ള രാഷ്ട്രീയ വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ രാഹുല്‍ഗാന്ധിക്കെതിരായ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ജനാധിപത്യത്തിനോട് കൂറോ പ്രതിപക്ഷത്തിനോട് ബഹുമാനമോ ഇല്ലാതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണം.