സംഘപരിവാറിനും നരേന്ദ്ര മോദിക്കുമെതിരെ സമരം ചെയ്തവരുടെ തല അടിച്ചു തകര്‍ക്കാന്‍ മുഖ്യമന്ത്രിക്ക് ആരാണ് അധികാരം നല്‍കിയത്? ഒരു വശത്ത് രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്കി പ്രസ്താവന നടത്തിയ കേരളത്തിലെ മുഖ്യമന്ത്രിയും സി.പി.എമ്മും മറുവശത്ത് സമര രംഗത്തുള്ള കെ.എസ്.യു , യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തല തല്ലിപ്പൊളിക്കുകയാണ്.
രാജ്ഭവന് മുന്നില്‍ ഇന്നലെ പോലീസ് നരനായാട്ടാണ് നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരമാണ് ഈ വേട്ടയാടല്‍. ബി.ജെ.പിയെ സന്തോഷിപ്പിക്കാനും സുഖിപ്പിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സംഘപരിവാറിന് മുന്നില്‍ മുട്ടുമടക്കില്ല അടിച്ചമര്‍ത്താനോ നിശബ്ദരാക്കാനോ കഴിയില്ല. മോദിക്കും ബി.ജെ.പിക്കുമെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുക തന്നെ ചെയ്യും. ജനാധിപത്യ വിശ്വാസികളെ ചേര്‍ത്ത് പിടിച്ച് പോരാട്ടം തുടരും.