മനുഷ്യാവകാശ കൗൺസിലിന്റെ 52-ാമത് സെഷനിൽ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ അപകടകരമായ മനുഷ്യാവകാശ സ്ഥിതിഗതികൾ ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തകരും പണ്ഡിതരും. വെള്ളിയാഴ്ച ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ സെഷനിലാണ് സിന്ധി മനുഷ്യാവകാശ പ്രവർത്തകരും പണ്ഡിതന്മാരും പ്രദേശത്തെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉന്നയിച്ചത്.
“പാകിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ” എന്ന തലക്കെട്ടിൽ നടന്ന ഒരു സൈഡ് ഇവന്റിൽ, ഫാത്തിമ ഗുൽ, മുസാഫർ തൽപൂർ, രേവ തർവാണി, സിന്ധു റുസ്തമാനി എന്നിവരടങ്ങുന്ന സിന്ധി പ്രവർത്തകരുടെ ഒരു പാനൽ പങ്കെടുത്തു. സിന്ധി ജനതയെ അടിച്ചമർത്തുന്ന സംഭവങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ സ്ഥിതിഗതികൾ ഈ പാനൽ തുറന്നുകാണിച്ചു.
“ആയിരക്കണക്കിന് പെൺകുട്ടികളെ പാകിസ്ഥാനിൽ കാണാതാവുകയും നിരവധിപ്പേരെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാക്കുകയും നിരവധി കൊലപതകങ്ങൾ നടക്കുകയും ചെയ്യുന്ന അങ്ങേയറ്റം ഭീതികരമായ അവസ്ഥയാണ് മനുഷ്യാവകാശ ലംഘനങ്ങളായി ഞങ്ങൾക്ക് ചൂണ്ടികാണിക്കാനുള്ളത്.” സിന്ധി – അമേരിക്കൻ മനുഷ്യാവകാശ ആക്ടിവിസ്റ്റ് ഫാത്തിമ ഗുൽ പറഞ്ഞു.
“നിങ്ങൾ ദൈവനിന്ദയെക്കുറിച്ച് പരാമർശിക്കുമ്പോൾ അത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. കാരണം സിന്ധിൽ സിന്ധികളായ ഞങ്ങൾ, മുസ്ലീങ്ങളും ഹിന്ദുക്കളും, സ്കൂളിൽ പോകുകയും ഇസ്ലാമിക പഠനം പഠിക്കുകയും ചെയ്യുന്നു. അതിനാൽ, മതനിന്ദയുടെ പേരിൽ സിന്ധി ജനതയെ അറസ്റ്റ് ചെയ്യുന്നത് പരിഹാസ്യമാണ്. ഇത് ഒരു പുതിയ കാര്യമാണ്. കാരണം എല്ലാ മതങ്ങളെയും എങ്ങനെ ബഹുമാനിക്കണമെന്നും വ്യത്യസ്ത വിശ്വാസ സമ്പ്രദായങ്ങളുമായി ഞങ്ങൾ ഒരുമിച്ച് ജീവിക്കുണമെന്നും ഞങ്ങൾക്ക് നന്നായി അറിയാം” ഗുൽ കൂട്ടിച്ചേർത്തു.
“സിന്ധി യുവാക്കളിൽ ഭൂരിഭാഗവും ഇപ്പോൾ ഭയപ്പാടിലാണ് കഴിയുന്നത്. സമൂഹം മുഴുവൻ ഭീതിയിലാണ് കഴിയുന്നത്. ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഈ ഭയമാണ്” മുസാഫർ തൽപൂർ പറഞ്ഞു.
“മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടണം. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏറ്റവും പ്രധാനമാണ്. കൂടാതെ, പാകിസ്ഥാൻ സംസ്ഥാനത്ത് മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുകയാണെങ്കിൽ, 95 ശതമാനം പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് ഞാൻ കരുതുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.