ബിജെപിക്ക് രാഹുലിനെ ഭയം. പയറ്റിയത് പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തന്ത്രം. ഒരാളെ അയോഗ്യനാക്കാന്‍ സാധിക്കുന്നത് രാഷ്ട്രപതിക്കാണ്. കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുന്നതാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ ഉത്തരവ്.
രാഹുല്‍ ഗാന്ധിയെ ഭയമായത് കൊണ്ട് അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് ഒഴിവാക്കാനുള്ള ബിജെപിയുടെ ബോധപൂര്‍വമായ നീക്കമാണ് നടപടിയ്ക്ക് പിന്നില്‍.
ഇതിനെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് പ്രതിരോധിക്കും. കോടതി വിധിയ്ക്ക് പിന്നാലെ രാഹുലിനെ നിര്‍ബന്ധമായി അയോഗ്യനാക്കണോ എന്ന് ഏത് ചട്ടപ്രകാരമാണ് പറയുന്നതെന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കപ്പെടണം…