കോണ്‍ഗ്രസിന് രാജ്യത്തിന്റെ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പരിപൂര്‍ണ്ണമായ വിശ്വാസമുണ്ട്. രാഹുല്‍ഗാന്ധിക്കെതിരായ നടപടിയില്‍ നിയമപരമായ പോരാട്ടം തുടരും. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലേക്ക് ലോക്സഭാ സെക്രട്ടറിയേറ്റ് അതിവേഗം കടന്നത് ദുരൂഹമാണ്. ബിജെപിയുടെ അജണ്ടയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
ജനാധിപത്യത്തിനെ കശാപ്പ് ചെയ്യുന്ന ഫാസിസ്റ്റ് നയത്തിന് കോടതിയില്‍ നിന്നും ജനകീയ കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകും. സത്യം വിജയിക്കും അതുറപ്പാണ്! ജയ്ഹിന്ദ്.