ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്കുകൾ നേടിയതിന് പിന്നാലെ വന്‍ വിമര്‍ശനമാണ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് നേരിടുന്നത്. ടി20 ക്രിക്കറ്റിലെ മികവ് സൂര്യക്ക് ഇതുവരെ ഏകദിനത്തില്‍ പുറത്തെടുക്കാനായിട്ടില്ല.
അതേസമയം, സൂര്യകുമാറിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. എല്ലാ കായിക താരങ്ങളും കരിയറില്‍ ഇത്തരം സമയങ്ങളിലൂടെ കടന്നു പോകാറുണ്ടെന്നും താരങ്ങളെ ഈ ഘട്ടങ്ങളില്‍ പിന്തുണക്കണമെന്നും യുവരാജ് പ്രതികരിച്ചു.
“എല്ലാ കായിക താരങ്ങളും കരിയറില്‍ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നു പോകാറുണ്ട്. വരുന്ന ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടിയാല്‍ സൂര്യകുമാറിന് ഇന്ത്യയുടെ നിര്‍ണായക റോള്‍ വഹിക്കാനുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ കളിക്കാരെ പിന്തുണയ്ക്കണം കാരണം നമ്മുടെ സൂര്യ വീണ്ടും ഉയിര്ത്തെഴുന്നേല്ക്കും”- യുവരാജ് കുറിച്ചു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് സൂര്യകുമാര്‍ പുറത്തായത്. രണ്ടാം മത്സരത്തിലും സമാന രീതിയില്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്. മൂന്നാം പോരാട്ടത്തില്‍ ആഷ്ടന്‍ ആഗറുടെ പന്തില്‍ സൂര്യ ക്ലീന്‍ ബൗള്‍ഡായി മടങ്ങിയാണ് ഹാട്രിക്ക് ഗോള്‍ഡന്‍ ഡക്ക് താരം സ്വന്തമാക്കിയത്.
മാർച്ച് 31 മുതൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 എഡിഷനിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി തന്റെ പ്രകടനം നടത്താൻ സൂര്യ തയ്യാറെടുക്കുകയാണ് ഇപ്പോൾ.