എം.പി.സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമാണ്.
നരേന്ദ്രമോദി സര്‍ക്കാരും ബി.ജെ.പിയും നടത്തിയ കരുനീക്കങ്ങളുടെയും ഗൂഢാലോചനയുടെയും പരിണിത ഫലമാണ് ജനാധിപത്യ വിരുദ്ധവും നിന്ദ്യവുമായ ഈ നടപടി.വയനാട്ടില്‍നിന്നും 431542 വോട്ടിന്റെ മഹാഭൂരിപക്ഷത്തോടെ ലോക്സഭയിലെത്തിയ രാഹുല്‍ഗാന്ധി ബി.ജെ.പി. സര്‍ക്കാരിന്റെ അഴിമതിക്കും ജനാധിപത്യത്തിനും രാഷ്ട്രതാല്‍പര്യത്തിനും വിരുദ്ധമായ നടപടികള്‍ക്കുമെതിരെ ധീരമായ പോരാട്ടമാണ് നടത്തിവരുന്നത്.
തങ്ങളുടെ പേടിസ്വപ്നമായ രാഹുല്‍ ഗാന്ധിയെ ഏതുവിധത്തിലായാലും പാര്‍ലമെന്റില്‍നിന്നും പുറത്താക്കാനുള്ള ബി.ജെ.പി.യുടെ അജണ്ടയാണ് ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ജനാധിപത്യത്തിന് തീരാകളങ്കം വരുത്തിയ ഏറ്റവും ഹീനവും നീചവുമായ ഈ നടപടിക്ക് വഴിയൊരുക്കിയ നരേന്ദ്രമോദിക്കും സ്പീക്കര്‍ ഓംബിര്‍ളക്കും ചരിത്രം മാപ്പുനല്‍കില്ല.