യുവതാരം പൃഥിരാജിനെ വാനോളം പ്രശംസിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. പൃഥിരാജും അൽഫോൺസും ഒന്നിച്ച ചിത്രം ഗോൾഡ് വേണ്ടത്ര ശ്രദ്ധ നേടാതെ പോയിരുന്നു.
ഡയലോഗുകൾ പഠിയ്ക്കുന്ന കാര്യത്തിൽ പൃഥിരാജ് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനാണെന്ന് അൽഫോൺസ് പറയുന്നു. കൂടാതെ സിനിമ ചിത്രീകരണ സമയത്ത് മറ്റുള്ളവർക്ക് ഡയലോഗ് തിരുത്തി നൽകിയതും ഓർക്കുന്നുവെന്നും അൽഫോൺസ് വ്യക്തമാക്കി.
വളരെയധികം പ്രഫഷണലാണ് പൃഥിരാജ്. ഉടൻ തന്നെ ഹോളിവുഡിൽ കാണാമെന്നും പ്രതീക്ഷ പങ്കുവച്ചു. മൊഴി, കനാകണ്ടെൻ, നന്ദനം, ക്ലാസ്മേറ്റ്സ്, ഇന്ത്യൻ റുപ്പി എന്നിവയാണ് പൃഥിരാജിന്റെ തനിക്ക് ഏറെ ഇഷ്ടമുള്ള ചിത്രങ്ങളെന്നും അൽഫോൺസ്.