റാഞ്ചി: ജാർഖണ്ഡിൽ പറന്നുയർന്ന ഗ്ലൈഡർ ഏതാനും മിനിറ്റുകൾക്കുള്ളിൽ വീടിനുള്ളിലേക്ക് ഇടിച്ചു കയറി തകർന്നു വീണു.
ധൻബാദിലെ ബിർസ മുണ്ട പാർക്കിനു സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അപകടത്തിൽ പൈലറ്റിനും 14 വയസ് മാത്രമുള്ള യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു.
ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. പട്ന സ്വദേശിയായ കുഷ് സിംങ് ബന്ധുക്കാരുടെ വീട്ടിൽ എത്തിയതായിരുന്നു. അവിടെ നിന്നും സ്വകാര്യ ഏജൻസി നടത്തുന്ന ഗ്ലൈഡിങ്ങിൽ ബന്ധുതന്നെയാണ് കുട്ടിയെ കൂട്ടി എത്തിയത്.
പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ നിലേഷ് കുമാർ എന്നയാളുടെ വീട്ടിലേക്ക് ഇടിച്ച് കയറി അപകടത്തിൽ പെടുകയായിരുന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.