കണ്ണൂർ: രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ച വിഷയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി എൽഡി എഫ് കൺവീനർ ഇപി ജയരാജൻ രംഗത്തെത്തി.
കോടതികളെയോ, മറ്റ് നീതി ന്യായ വ്യവസ്ഥിതികളെയോ രാഷ്ട്രീയ പകപോക്കലിന് വേണ്ടി ദുരുപയോഗം ചെയ്യരുതെന്നാണ് ഇപി ജയരാജൻ അഭിപ്രായപ്പെട്ടത്.
വിധിയും പശ്ചാത്തലവും പരിശോധിച്ചാൽ സംശയം ജനങ്ങൾക്ക് തോന്നാതിരിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
മോദി സമുദായത്തെ അപകീർത്തിപെടുത്തി എന്ന കേസിലാണ് രാഹുലിനെതിരെ കേസ് നൽകിയിരുന്നത്. ഇതിന്റെ വിധിയുടെ പശ്ചാത്തലത്തിലാമ് ഇപി ജയരാജന്റെ മറുപടി.