രാജ്യത്തിന്റെ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള രാഹുല്‍ഗാന്ധിയുടെ ജനപ്രീതി ഭരണകൂടത്തെ ഭീതിയിലാക്കുന്നു. ഇതിന്റെ അസ്വസ്ഥകളാണ് പ്രകടമായിക്കൊണ്ടിരിക്കുന്നത്.
അന്വേഷണ ഏജന്‍സികളെ ആയുധമാക്കി മോദി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമമാണ് മോദി ഭരണകൂടത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രതികരിക്കുന്നവരെ നിശബ്ദരാക്കുവാനുള്ള ഫാസിസ്റ്റ് നയം ജനാധിപത്യ രാജ്യത്ത് ഭൂഷണമല്ല.
ജനാധിപത്യ സംവിധാനത്തെയും ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അട്ടിമറിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ നീക്കം അനിവാര്യമാണ്. പാര്‍ലമെന്റിനെ പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെയും വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയും ഇ.ഡിയെയും സി ബി ഐയെയും ദുരുപയോഗം ചെയ്തും മുന്നോട്ടുപോകാനുള്ള ബി ജെ പിയുടെ നീക്കം അപകടകരമാണ് .
ഇന്ത്യന്‍ ഭരണഘടനയിലും, രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്.
ഉമ്മന്‍ചാണ്ടി