മഹാത്മാ ഗാന്ധിയുടെയും കല്‍ബുര്‍ഗിയുടെയും, ഗോവിന്ദ് പന്‍സാരയുടെയും ഗൗരി ലങ്കേഷിന്റെയും, ഗ്രഹാം സ്റ്റെയിന്‍സിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും, ഇഹ്‌സാന്‍ ജഫ്രിയുടെയും മുഹമ്മദ് അഖ്‌ലാഖിന്റെയും, സഫ്ദര്‍ ഹാഷ്മിയുടെയും എം.എഫ് ഹുസൈന്റെയും ബില്‍ക്കീസ് ബാനുവിന്റെയും ടീസ്റ്റയുടെയും അവസ്ഥ നമുക്ക് വരാതിരിക്കാന്‍ പരമേശ്വരനോട് പ്രാര്‍ത്ഥിക്കാം.
റബറിന് മുന്നൂറല്ല മൂന്ന് ലക്ഷം കിട്ടിയിട്ടെന്താ കാര്യം? ഫാഷിസ്റ്റ് ഭരണകൂടത്തിന്‍ കീഴില്‍ വായ മൂടിക്കെട്ടിയതഴിക്കാന്‍ വക്കീല്‍ ഫീസിന് പോലും അത് തികയില്ല. 2025 ആകുമ്പോഴേക്ക് സ്വാതന്ത്ര്യത്തിന്റെ അവസാന ജാലകവും നമ്മുടെ മുന്നില്‍ കൊട്ടിയടക്കപ്പെട്ടേക്കാം. രാഹുല്‍ ഒരു ചൂണ്ടുപലകയാണ്. ജാഗ്രതൈ.