തൃശ്ശൂർ: കള്ള് ഷാപ്പിലെത്തി വീഡിയോ ഷൂട്ട് ചെയ്ത് കള്ള് കുടിച്ച് അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് പോലീസ്.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് പെൺകുട്ടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ പെൺകുട്ടി കള്ള് കുടിയ്ക്കുന്ന വീഡിയോ വൈറലായി മാറിയിരുന്നു.
തുടർന്ന് പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അഞ്ച് യുവതികളാണ് കള്ള് ഷാപ്പിലെത്തിയത്. ഇതിലൊരാളുടെ ഭർത്താവ് വിദേശത്ത് നിന്ന് വന്നതിന്റെ ആഘോഷമായിരുന്നു കള്ള് കുടി വീഡിയോ.