എരുമേലി: കാറും ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
എരുമേലി കൊരട്ടി ചിറക്കലകത്ത് സാബിൻ ജോസഫിന്റെ മകൻ ജോസഫ് സെബാസ്റ്റ്യനാണ് മരണപ്പെട്ടത്.
എയർപോർട്ട് റോഡിൽ യുവാവ് സഞ്ചരിച്ചിരുന്ന കാർ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.