കോഴിക്കോട്: കാരാചുണ്ടിൽ റഷ്യൻ യുവതി പരിക്കേറ്റ നിലയിൽ. കെട്ടിടത്തിൽ നിന്ന് ചാടിയാണ് പരിക്കേറ്റത്. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നാണ് സൂചന. പരിക്കേറ്റ യുവതിയെ കരാചുണ്ട് പോലീസ് മെഡിക്കൽ കോളേജിലെത്തിച്ചു.
ആൺസുഹൃത്തിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താത്തതിനാല്‍ കേസെടുക്കാന്‍ സാധിച്ചിട്ടില്ല.
കൂരാച്ചുണ്ട് പൊലീസ് എത്തിയാണ് പരുക്കേറ്റ് കിടന്നിരുന്ന യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് ശേഷം കാണാതായ ആണ്‍സുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്നുമാസം മുമ്പാണ് റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെത്തിയത്. തുടര്‍ന്ന് ആണ്‍സുഹൃത്തിനൊപ്പം കൂരാച്ചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു. നിലവിൽ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിലാണ്. യുവതി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിക്ക് റഷ്യൻഭാഷ മാത്രമെ അറിയൂ. റഷ്യൻ ഭാഷ അറിയാവുന്നയാളെ കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.