കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ പുതിയ ക്യാംപെയ്നിങ്ങിൽ ഭാഗമായി നടൻ മമ്മൂട്ടി.
മോട്ടോർ വാഹന വകുപ്പിന്റെ ക്യാംപെയ്നിങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം കുറിച്ചു.
ഡ്രൈവ് ചെയ്യുമ്പോൾ സംഘർഷം ഒഴിവാക്കുക, മറ്റുള്ളവരുടെ തെറ്റ് കാണാൻ നോക്കാതെ നിങ്ങൾ മറ്റുള്ളവരുടെ നൻമയെ അംഗീകരിക്കുക, അവരെ നോക്കി പുഞ്ചിരിക്കുകയെന്നും താരം പറയുന്നു.
പരസ്പരം സഹകരണം ഇല്ലാതെ റോഡ് ഉപയോഗിക്കുന്നതിനാൽ ഒരുപാട് സംഘർഷങ്ങളും നേരിടുന്നുണ്ടെന്നും അത് ഒഴിവാക്കി ഡ്രൈംവിംങ് സുഗമമാക്കണമെന്നും താരം പറഞ്ഞു.