കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ.
അർബുദരോഗ സംബന്ധമായ സങ്കീർണ്ണതകളെ തുടർന്നാണ് നടനെ രണ്ടാഴ്ച്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാൻസറിനെതിരെ പോരാടി ശക്തമായ തിരിച്ചു വരവ് നടത്തിയ താരം സിനിമകളിൽ സജീവമാകുകയും ചെയ്തിരുന്നു.