കോഴിക്കോട്: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറം സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ ഫ്ലാറ്റിലെത്തിച്ച് ലഹരി കലര്‍ത്തിയ ജ്യൂസ് നല്കി പീഡിപ്പിച്ചുവെന്ന് യുവതി പൊലീസ് മൊഴി നല്‍കിയിട്ടുണ്ട്.
സീരിയല്‍ നടിയുടെ സഹായത്തോടെയാണ് നഗരത്തിലെ ഫ്ലാറ്റിലെത്തിച്ചതെന്നും മൊഴിയില്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.