കൊല്ലം: കൊല്ലം ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി. ഹാരിസൺ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോഹാലിനെയാണ് കാട്ടാന കുത്തിയത്.
പുലർച്ചെ ഏഴ് മണിയോടെയാണ് എസ്റ്റേറ്റ് ജോലിക്കാരനായ സോഹിലിനെ ആന കുത്തി പരിക്കേൽപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ സോഹാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.