തെലുങ്കിൽ സൂപ്പർ ഹിറ്റായ വീര സിംഹ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സൂപ്പർ താരം ബാലയ്യയും സംവിധായകൻ അനിൽ രവി പുടിയും ഒന്നിക്കുന്ന ചിത്രമാണ് എൻബികെ 108.
ചിത്രത്തിൽ സൂപ്പർ സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് താരം എത്തുന്നത്.
ഇത്തവണ നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറമാണ് എന്ന് പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ശ്രീലീല, കാജൽ അഗർവാൾ എന്നിവരാണ് നായികമാരായി എത്തുന്നത്.