ഇടുക്കി: ഇടുക്കി ചിന്നക്കനാൽ ശാന്തൻ പാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടനയെ മയക്കുവെടി വെക്കുന്നത് ഞായാറാഴ്ചയിലേക്ക് മറ്റി. കുംകി ആനകൾ എത്താൻ വൈകുന്നതാണ് കാരണം. വെള്ളിയാഴ്ച നടക്കാനിരുന്ന മോക്ഡ്രിൽ ശനയാഴ്ചത്തേക്ക് മാറ്റി.
വയനാട്ടിൽ നിന്നാണ് കുംകി ആനകളെ കൊണ്ടുവരുന്നത്. അതിൽ ആദ്യ ഘട്ടമെന്നോണം രണ്ട് ആനകളെ എത്തിച്ചു. വിക്രമും സൂര്യനുമാണ് എത്തിയത്. ജനങ്ങൾക്ക് ബോധവത്കണം നൽകുന്നതിന്റെ ഭാഗമായി ചിന്നക്കനാൽ-ശാന്തൻപാറ പഞ്ചായത്തുകളിൽ സംയുക്ത യോഗം ചേർന്നു.
ഇന്ന് പുലർച്ച ആറരയോടെ സൂര്യനെന്ന കുങ്കിയാന ചിന്നക്കനാലിൽ എത്തി. രണ്ടുദിവസം മുന്നേ പുറപ്പെട്ട വിക്രത്തിനൊപ്പമാണ് സൂര്യനെയും തളച്ചിരിക്കുന്നത്. ഇനിയെത്താനുള്ളത് ദൗത്യസംഘത്തിലെ ശക്തന്മാരായ കുഞ്ചുവും, കോന്നി സുരേന്ദ്രനും. പ്രത്യേകം പരിശീലനം ലഭിച്ച കുങ്കിയാനകളാണ് നാലും.
മാർച്ച് 25ന് ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 71 അംഗ ദൗത്യസംഘത്തെ 11 ടീമുകളാകും. അന്ന് തന്നെ കുങ്കി ആനകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടക്കും. മാർച്ച് 26ന് പുലർച്ചെ നാലുമണിക്ക് അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള ദൗത്യം തുടങ്ങും.