വീടിന്റെ ടെറസില്‍ നിന്ന് വീണ് യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു

കോഴിക്കോട്: നരിപ്പറ്റ മീത്തല്‍വയലില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്‌കെഎസ്എസ്എഫ് സജീവ പ്രവര്‍ത്തകനുമായ തെറ്റത്ത് അനസാണ് (39) മരിച്ചത്. ടെറസില്‍ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയില്‍ അബദ്ധത്തില്‍ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു.  ഭാര്യ: അസ്മ. മക്കള്‍: അഫ്‌ലഹ്, അയി സമഹ്‌റിന്‍.