കോഴിക്കോട്: സർക്കാർ മെഡിക്കൽ കോളേജിൽ യുവതിക്ക് പീഡനം നേരിട്ട വിഷയത്തിൽ പ്രതിഷേധം രൂക്ഷമാകുമ്പോൾ വിശദീകരണവുമായി പ്രതി.
യുവതിയുടെ രഹസ്യമൊഴി എടുക്കാനും, ശാസ്ത്രീയ പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ മൊഴി എടുക്കാനും തീരുമാനമായിട്ടുണ്ട്.
തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞ് കൊണ്ടുവന്ന യുവതിയോടാണ് ആശുപത്രി അറ്റൻഡർ ശശീന്ദ്രൻ (55) അതിക്രമം നടത്തിയത്.
യുവതിയുടെ വസ്ത്രങ്ങൾ മാറി കിടക്കുന്നത് കണ്ട് ചോദിച്ചെന്നും യൂറിൻ ബാഗ് ഉണ്ടോന്ന് ചെക്ക് ചെയ്തതാണെന്നു പ്രതി പറഞ്ഞെന്നും തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് എന്തിനാണ് യൂറിൻ ബാഗ് എന്ന് ചോദിച്ചിരുന്നെന്നും നഴ്സ് മൊഴി നൽകി.