തിരുവനന്തപുരം: പ്രസവം കഴിഞ്ഞ് എട്ട് ദിവസം മാത്രമായ യുവതിയെ അവധി അപേക്ഷ നൽകാൻ വിളിപ്പിച്ച് വരുത്തിയ സംഭവത്തിൽ അന്വേഷണവുമായി കേരള സർവ്വകലാശാല.
സംഭവത്തിൽ കൃത്യമായി അന്വേഷിച്ച് നടപടി എടുക്കാൻ വിസി ഉത്തരവിട്ടു. കൂടാതെ മൂന്ന് വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി അന്വേഷണ സമിതി രൂപീകരിക്കാനാണ് തീരുമാനം.
നേരിട്ടെത്തി അവധി അപേക്ഷ സമർപ്പിച്ചാൽ മാത്രമേ സ്വീകരിക്കൂ എന്ന് പറഞ്ഞാണ് ഡപ്യൂട്ടി രജിസ്ട്രാർ യുവതിയെ പ്രസവിച്ച് എട്ടാം ദിവസം തന്നെ വിളിച്ച് വരുത്തിയത്.