കാസര്‍ക്കോട്: കാസര്‍കോട് മണ്ണെണ്ണ വയറ്റിലെത്തിയതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പാണലം പെരുമ്ബള കടവില്‍ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെഎം ഫമീനയുടെയും മകന് എംഎ ഉമ്മര്‍ അഫ്ത്വാബുദ്ദീന്‍ (16) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: അഫീല, ഫാത്വിമ (ആറാംതരം വിദ്യാര്‍ത്ഥിനി, നായന്മാര്മൂല ടിഐഎച്ച്എസ് സ്കൂള്‍).