പാലക്കാട്: കഥാകൃത്തും വിവര്‍ത്തകനുമായ എസ് ജയേഷ് അന്തരിച്ചു. 39 വയസായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരികെയാണ് മരണം.
പനിയെ തുടര്‍ന്ന് കഴിഞ്ഞ മാസം 13ന് ആശുപത്രിയില്‍ പോയ ജയേഷ് അവിടെ വച്ച് തല ചുറ്റി വീഴുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജയേഷിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ശ്രീരാമകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു നാള് വെന്റിലേറ്ററിലായിരുന്ന ജയേഷിന്റെ ചികിത്സക്കായി സുഹൃത്തുക്കള്‍ സഹായം തേടിയിരുന്നു. ഒരിടത്തൊരു ലൈന്മാന്, ക്ല എന്നിവയാണ് ജയേഷിന്റെ പ്രധാന കൃതികള്‍. സംസ്കാരം നാളെ പാലക്കാട്ട് നടക്കും.