കോലഞ്ചേരി: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു.
മീമ്പാറ കുടകുത്തി തെക്കേ പുളിനാൽ കുര്യാക്കോയുടെ മകൻ ടികെ ജോർജ് (56) ആണ് അന്തരിച്ചത്. കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ പുതുപ്പനത്ത് വച്ചാണ് അപകടം നടന്നത്.
നടന്നു പോകുമ്പോൾ കാറിടിച്ച് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരിച്ചത്.
ഭാര്യ ഗ്രേസി, മക്കൾ ചിലു, സില്ല.