ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. മൂന്നു സെക്കൻഡ് നീണ്ടുനിന്ന ശക്തമായ പ്രകമ്പനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
10.20നായിരുന്നു ഭൂകമ്പം. ഭയചികിതരായ ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഓടി. ഡൽഹി നഗരത്തിലും നഗരത്തോട് ചേർന്നു നിൽക്കുന്ന ഗുഡ്ഗാവ്, നോയിഡ ഉൾപ്പടെയുള്ള പ്രദേശങ്ങളിലും ചലനമുണ്ടായി. കൂടാതെ ചൈന,പാകിസ്താൻ,അഫ്ഗാൻ തുടങ്ങി രാജ്യങ്ങളിലും ചലനം അനുഭവപ്പെട്ടതായാണ് പ്രാഥമിക വിവരം. രണ്ട് തവണയായാണ് ചലനമുണ്ടായത്.
ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ചലനമുണ്ടായതായാണ് വിവരം. ഭൂചലനത്തിൽ ഇതുവരെ നാശനഷ്ടം രേഖപ്പെടുത്തിയിട്ടില്ല
അഫ്ഗാനിസ്ഥാനിലെ കലഫ്ഗാൻ പട്ടണത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്.