ആലപ്പുഴ: ആലപ്പുഴ ദേശീയ പാതയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം. പല്ലന ഇടയിരിത്തറ പവിത്രന് (75) ആണ് മരിച്ചത്. ഇന്നു രാവിലെ ആലപ്പുഴ പുറക്കാട് ജംഗ്ഷനു സമീപമാണ് അപകടമുണ്ടായത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ പവിത്രനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പൊലീസ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.